സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവകാശങ്ങൾ നിഷേധിക്കുന്നു; ഇന്റർ ചർച്ച് കൗൺസിൽ

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് ഇന്റർ ചർച്ച് കൗൺസിൽ. ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യൂക്കേഷൻ യോഗം ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ പ്രവേശനത്തിലും അധ്യാപക നിയമനത്തിലുമുള്ള നിയന്ത്രണം പിൻവലിക്കണം. 2016-17 വർഷം മുതൽ നടത്തിയിട്ടുള്ള ആയിരത്തോളം അധ്യാപക നിയമനങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. 2014-15 വർഷം അനുവദിച്ച ഹയർ സെക്കന്ററി സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് ഉത്തരവ് നൽകിയിട്ടില്ല. ഏകജാലക സംവിധാനത്തിലെ അശാസ്ത്രീയമായ നടപടി ക്രമങ്ങൾ മൂലം ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന സ്‌കൂളുകളിൽ പഠിക്കാൻ സാധിക്കുന്നില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ഇന്റർ ചർച്ച് കൗൺസിൽ ആവശ്യപ്പെട്ടു.
Story Highlights – educational institution in the state inter church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here