Advertisement

എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക്; പ്രചോദനമായി ശ്രീഷ്മ

October 24, 2020
2 minutes Read

എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം നേരെ ടിപ്പർ ലോറിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക്. ശ്രീഷ്മ എന്ന ഇരുപത്തിമൂന്നുകാരി ലോറി ഡ്രൈവറായിട്ട് ആറുമാസത്തിലേറെയായി. കല്ലും മണ്ണുമൊക്കെ നിറച്ച ടിപ്പർ ലോറി ഓടിച്ച് പോകുന്ന പെൺകുട്ടി നാട്ടുകാർക്കിപ്പോൾ പുതുമയല്ല.

ചെറുപ്പം മുതലേ വാഹനങ്ങൾ ഇഷ്ടമാണ് ശ്രീഷ്മയ്ക്ക്.എല്ലാ വാഹനങ്ങളും ഓടിക്കാനുള്ള ലൈസൻസും നേടിക്കഴിഞ്ഞു. പഠനം പൂർത്തിയാക്കിയപ്പോഴാണ് വീട്ടിലെ ടിപ്പർ ലോറിയുമായി ജോലിക്ക് പോകാൻ തീരുമാനിച്ചത്. വീട്ടുകാരും പൂർണ പിന്തുണ നൽകി.

മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കാനുള്ള പരിശീലനത്തിലാണ് ശ്രീഷ്മയിപ്പോൾ. സർക്കാർ ജോലിക്കുള്ള പരീക്ഷാ പരിശീലനവുമുണ്ട്. മറ്റൊരു ജോലി കിട്ടുന്നത് വരെ ഈ തൊഴിൽ തുടരാനാണ് ശ്രീഷ്മയുടെ തീരുമാനം.

Story Highlights Tipper Lorry Driver, Sreeshma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top