Advertisement

കൂട്ടക്കോപ്പിയടി കാരണം റദ്ദാക്കിയ ബിടെക് പരീക്ഷ അടുത്ത മാസം നടത്തും

October 25, 2020
1 minute Read
btech exam next month

കൂട്ടക്കോപ്പിയടി കാരണം റദ്ദാക്കിയ സാങ്കേതിക സർവകലാശാലയിലെ ബിടെക് പരീക്ഷ നവംബർ അഞ്ചിന് നടത്തും. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിദ്യാർത്ഥികളുടെ കൂട്ടക്കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയിരുന്നത്.

കോപ്പിയടി ശ്രദ്ധയിൽപ്പെട്ടതോടെ സിൻഡിക്കേറ്റ് ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുത്തത്. അഞ്ച് കോളജുകളിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. നിരവധി വിദ്യാർത്ഥികളിൽ നിന്ന് മൊബൈൽ ഫോണടക്കമുള്ള കാര്യങ്ങൾ പിടിച്ചെടുത്തിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ചത് മുതലെടുത്തായിരുന്നു കോപ്പിയടി.

മുൻപ് റദ്ദാക്കിയ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ് ഇന്നലെ നടന്നത്. ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി കൂട്ടകോപ്പിയടി നടന്നത്. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കട്രോളർ വിസിയ്ക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോപ്പിയടി സംബന്ധിച്ച് സാങ്കേതിക സർവകലാശാല സൈബർ സെല്ലിൽ പരതി നൽകാനും തീരുമാനിച്ചിട്ടിട്ടുണ്ട്.

Story Highlights btech exam next month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top