സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കും

സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കും. ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുക. ചൊവ്വാഴ്ച ഹർജി ഫയൽ ചെയ്യാനാണ് തീരുമാനം.
മുതിർന്ന അഭിഭാഷകൻ രാംകുമാർ മുഖേനയാകും ഹർജി ഫയൽ ചെയ്യുക. കേസിൽ പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഉന്നത പദവിയിലിരുന്നവർക്കെതിരെ കേസെടുക്കുന്നതിന് മുൻപ് പൊലീസ് ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായെന്നും കുമ്മനം ആരോപിച്ചു. സംഭവത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും കുമ്മനം വ്യക്തമാക്കി.
Story Highlights – Financial fraud case; Kummanam Rajasekharan will approach the High Court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here