‘ധൈര്യമുണ്ടെങ്കില്‍ തന്റെ സര്‍ക്കാരിനെ മറിച്ചിടൂ’ ബിജെപിക്ക് ഉദ്ധവ് താക്കറെയുടെ വെല്ലുവിളി

ധൈര്യമുണ്ടെങ്കില്‍ തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയോട് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ വെല്ലുവിളി. ‘കേന്ദ്ര സര്‍ക്കാര്‍ ബീഹാറിന് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നു. മറ്റ് സംസ്ഥാനക്കാര്‍ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്നവരാണോ?’ എന്ന് ഉദ്ധവ് ചോദിച്ചു. ഇങ്ങനെ പറയുന്നവര്‍ക്ക് നാണക്കേട് വിചാരിക്കണമെന്നും നിങ്ങള്‍ ആണല്ലോ കേന്ദ്രത്തിലിരിക്കുന്നത് എന്നും ഉദ്ധവ് താക്കറെ ചോദിച്ചു.
ശിവസേനയുടെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ബിജെപിയുടെ ഇരട്ടത്താപ്പിനെ കുറിച്ചും ഉദ്ധവ് പറഞ്ഞു. ‘നിങ്ങള്‍ ഹിന്ദുത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങള്‍ മഹാരാഷ്ട്രയില്‍ ബീഫ് നിരോധിക്കുന്നു. എന്നാല്‍, നിങ്ങള്‍ ഗോവയില്‍ ബീഫ് കഴിക്കലുമായി പൊരുത്തപ്പെടുന്നു. ഇതാണോ നിങ്ങളുടെ ഹിന്ദുത്വം?’ ഉദ്ധവ് ചൂണ്ടിക്കാട്ടി.
Read Also : ഉദ്ധവ് പെട്ടെന്ന് മതേതരമായോ എന്ന് ഗവർണർ; ആരുടേയും ഹിന്ദുത്വ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഉദ്ധവ്; വിവാദം
സംസ്ഥാനത്ത് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും ഉദ്ധവും തമ്മിലുള്ള വാക്‌യുദ്ധം ആരംഭിച്ചിട്ട് നാളുകളായി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ ശ്രദ്ധിക്കാനും ഉദ്ധവ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ‘ഇന്ന് മോഹന്‍ ഭഗവത് പറഞ്ഞത് ഹിന്ദുത്വം ബന്ധപ്പെട്ടിരിക്കുന്നത് പൂജകളുമായി മാത്രമല്ലെന്നാണ്. ഞങ്ങളെ മതേതരവാദികള്‍ എന്ന് വിളിക്കുന്ന കറുത്ത തൊപ്പി ധരിച്ചവര്‍ ആ വാക്കുകളും കേള്‍ക്കണം’ എന്നും ഉദ്ധവ്.
ഉദ്ധവ് താക്കറെ എന്ന് മുതലാണ് മതേതരവാദിയായതെന്ന ഗവര്‍ണറുടെ ചോദ്യത്തോടെയായിരുന്നു തര്‍ക്കത്തിന് തുടക്കം. തന്റെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ഉദ്ധവിന്റെ മറുപടി.
Story Highlights – uddhav thackeray, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here