Advertisement

രോഹിതിനെ ഒഴിവാക്കി മായങ്കിനെ ഉൾപ്പെടുത്തിയത് എന്തുകൊണ്ട്?; സെലക്ഷനിൽ സുതാര്യത വേണമെന്ന് സുനിൽ ഗവാസ്കർ

October 27, 2020
3 minutes Read
Gavaskar Rohit India Australia

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് സെലക്ഷൻ കമ്മറ്റി വ്യക്തമാക്കണമെന്ന് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. പരുക്കാണ് കാരണമായി പറയുന്നത്. അത് എത്തരത്തിലുള്ള പരുക്കാണെന്ന് വ്യക്തമാക്കണമെന്നും ഗവാസ്കർ പറഞ്ഞു. ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിനു മുന്നോടിയായി സ്റ്റാർ സ്പോർട്സിൽ നടന്ന ടോക്ക് ഷോയിലാണ് ഗവാസ്കർ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.

Read Also : ഇന്ത്യയുടെ ഓസീസ് പര്യടനം: പരുക്കേറ്റ രോഹിത് പുറത്ത്; സഞ്ജുവും വരുൺ ചക്രവർത്തിയും ടി-20 ടീമിൽ

“ഒന്നര മാസത്തിനുശേഷം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. രോഹിത് മുംബൈ ഇന്ത്യൻസിനായി ഇപ്പോഴും നെറ്റ്സിൽ പരിശീലനം തുടരുമ്പോൾ, ആ പരുക്ക് എന്തു തരത്തിലുള്ളതാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ കുറച്ചുകൂടി സുതാര്യത വേണം. എന്താണ് പ്രശ്നമെന്ന് കൃത്യമായി വിശദീകരിക്കുന്നത് എല്ലാവർക്കും ഗുണകരമാവും.”- ഗവാസ്കർ പറഞ്ഞു.

പരുക്കേറ്റ് രണ്ട് മത്സരങ്ങളിൽ പുറത്തിരുന്ന മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയതിനെയും ഗവാസ്കർ ചോദ്യം ചെയ്തു. ഗവാസ്കറിനെ ഉൾപ്പെടുത്തിയ സെലക്ടർമാർ പരുക്ക് ചൂണ്ടിക്കാട്ടി രോഹിത് ശർമ്മയെ ഉൾപ്പെടുത്താത്തത് വൈരുദ്ധ്യമാണ്. ഈ രണ്ടു താരങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാൻ ഇന്ത്യൻ ആരാധകർക്ക് അവകാശമുണ്ടെന്നും ഗവാസ്കർ പറഞ്ഞു.

പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ രോഹിതിനെ ഓസീസ് പര്യടനത്തിലെ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. മായങ്ക് അഗർവാളാണ് രോഹിതിനു പകരം ടീമിലെത്തിയത്. ഇന്നലെ ഇത്തരത്തിൽ പ്രഖ്യാപനം വന്നതിനു പിന്നാലെ രോഹിത് ശർമ്മ നെറ്റ്സിൽ പരിശീലനം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് സെലക്ഷൻ കമ്മറ്റിയുടെ തീരുമാനത്തെപ്പറ്റി ചോദ്യങ്ങൾ ഉയർന്നത്.

Story Highlights Gavaskar questions Rohit’s absence from Team India squads for Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top