സ്വന്തം വീട് തന്നെ ക്ലാസ് റൂം; ഓൺലൈൻ പഠനം ആകർഷണമാക്കാൻ പുതുവഴിയുമായി അധ്യാപിക

ഓൺലൈൻ പഠനത്തിലേക്ക് കുരുന്നുകളെ ആകർഷിക്കാനായി സ്വന്തം വീട് ക്ലാസ് റൂമാക്കി മാറ്റിയിരിക്കുകയാണ് ഒരു അധ്യാപിക. കോഴിക്കോട് പൂവാട്ട്പറമ്പിലെ അർജുന ടീച്ചറാണ് തൻ്റെ വീട് തന്നെ ക്ലാസ് ആക്കി മാറ്റിയത്.
ഓൺലൈൻ പഠനത്തിന് മുന്നിൽ കുട്ടികളെ പിടിച്ചിരുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെയാണ് അർജുന ടീച്ചർ സ്വന്തം വീട് ക്ലാസ് റൂമാക്കി മാറ്റിയത്. വെറും ക്ലാസ് മുറിയല്ല. കുട്ടികൾക്ക് കൂട്ടാവുന്ന ഒരിടം.
ഓരോ പാഠഭാഗങ്ങൾക്കും അനുസരിച്ച് ക്ലാസ് റൂം ഒരുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതുമെല്ലാം അല്പം ശ്രമകരമാണെങ്കിലും കുട്ടികളത് ഇരുകൈയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് ടീച്ചർ. പൂർണ പിന്തുണയുമായി സഹ അധ്യാപകരും രക്ഷിതാക്കളും എത്തിയതോടെ വീട്ടിലെ ക്ലാസ് റൂം വിപുലമാക്കാനൊരുങ്ങുകയാണ് അർജുന ടീച്ചർ.
Story Highlights – teacher modified home as classroom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here