ഇന്ത്യൻ എയർലൈൻസിൽ ആദ്യ വനിതാ സി.ഇ.ഒ ആയി ചുമതലയേറ്റ് ഹർപ്രീത് സിംഗ്

ഇന്ത്യൻ എയർലൈൻസിൽ ആദ്യ വനിതാ സി.ഇ.ഒ ആയി ചുമതലയേറ്റ് ഹർപ്രീത് എ ഡി സിംഗ്. എയർ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയൻസ് എയറിന്റെ പുതിയ സി.ഇ.ഒ ആയാണ് ഹർപ്രീത് ചുമതലയേറ്റത്. ഇന്ത്യയിലെ ഒരു വിമാനക്കമ്പനിയിൽ ഇതാദ്യമായാണ് ഒരു വനിത ഇത്രയും ഉയർന്ന സ്ഥാനം വഹിക്കുന്നത്. എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബൻസാലാണ് ഈ വിവരം വെള്ളിയാഴ്ച അറിയിച്ചത്.
കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതു വരെ സി.ഇ.ഒ സ്ഥാനത്ത് തുടരാനാണ് ഹർപ്രീതിനുള്ള നിർദേശം. നിലവിൽ എയർ ഇന്ത്യയുടെ ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹർപ്രീത് ചുമതല ഒഴിയുന്നതോടെ ക്യാപ്റ്റൻ നിവേദിത ബാസിൻ ആ ചുമതല വഹിക്കും.
എയർ ഇന്ത്യയിലേക്ക് ആദ്യമായി തിരഞ്ഞെക്കപ്പെട്ട വനിതാ പൈലറ്റായ ഹർപ്രീത് സിംഗ് 1988ലാണ് എയർ ഇന്ത്യയിൽ എത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് ഹർപ്രീത് ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു.
Story Highlights – Harpreet Singh becomes first female CEO of Indian Airlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here