തൃശൂരിൽ വീട്ടമ്മയെ അപകീർത്തിപ്പെടുത്തി നവമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചു; യുവാവിനെതിരെ പൊലീസ് കേസെടുത്തു

തൃശൂർ നാട്ടികയിൽ വീട്ടമ്മയെ അപകീർത്തിപ്പെടുത്തി നവമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ വലപ്പാട് പൊലീസ് കേസെടുത്തു. നാട്ടിക സ്വദേശി മുഹമ്മദ് അദീപിനെതിരെയാണ് കേസ്. പ്രതിയെ വലപ്പാട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരി തിരിച്ചറിഞ്ഞ ശേഷമായിരുന്നു നടപടി.
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മുഹമ്മദ് അദീപിനെതിരെ വലപ്പാട് സ്റ്റേഷനിലും തൃശൂർ സൈബർ സെല്ലിലുമായി നാലുകേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി ഒരു കേസ് കൂടി റജിസ്റ്റർ ചെയ്താൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് വലപ്പാട് പൊലീസ് അറിയിച്ചു.
Story Highlights – Housewife defamed in Thrissur, messages spread in new media; Police have registered a case against the youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here