തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് എ.എസ.് ബോപണ്ണ, ജസ്റ്റിസ് സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
പെരുമാറ്റചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് കമല്‍ നാഥിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍ പദവി കമ്മീഷന്‍ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കമല്‍നാഥ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കമ്മീഷന്‍ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കമല്‍ നാഥ് പ്രചാരണത്തിനെത്തുമ്പോള്‍ മുഴുവന്‍ ചിലവും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തന്നെ വഹിക്കണമെന്നായിരുന്നു കമ്മീഷന്റെ നിര്‍ദേശം. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ മാഫിയ എന്നു വിശേഷിപ്പിച്ചതിനെ തുടര്‍ണാണ് നടപടിയുണ്ടായത്.
Story Highlights – petition, Kamal Nath, Election Commission, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here