തദ്ദേശ തെരഞ്ഞെടുപ്പിൽ തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കോട്ടയം ജില്ലാ യുഡിഎഫ് യോഗം

തദ്ദേശ തെരഞ്ഞെടുപ്പിൽ തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കോട്ടയം ജില്ലാ യുഡിഎഫ് യോഗത്തിൽ തീരുമാനം. സീറ്റ് വിഭജനത്തിൽ വിജയ സാധ്യതയാണ് മുഖ്യ മാനദണ്ഡം. മുതിർന്ന കേരള കോൺഗ്രസ് നേതാവ് ഇ.ജെ അഗസ്തി ജോസ് കെ മാണി പക്ഷം വിട്ട് ജോസഫ് വിഭാഗത്തിലെത്തി.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം മത്സരിച്ച മുഴുവൻ സീറ്റുകളും പി.ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. വിജയ സാധ്യത കൂടി കണക്കിലെടുത്ത് വേണം സ്ഥാനാർത്ഥി നിർണയം ഉണ്ടാകേണ്ടത് എന്ന അഭിപ്രായമാണ് ഉയർന്നു വന്നത്. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ യോഗത്തിൽ ധാരണയായി.
തർക്കം ഉണ്ടായാൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹർക്കാൻ ആണ് തീരുമാനം. ഇതിനിടെ ജോസ് കെ മാണി വിഭാഗത്തിലെ മുതിർന്ന നേതാവ് അഗസ്തി ജോസഫ് ക്യാമ്പിലെത്തി. ജോസ് കെ മാണിയുടെ തീരുമാനം ആത്മഹത്യാ പരമെന്ന് ഇ.ജെ ആഗസ്തി പറഞ്ഞു. ഇടതിന് ജയ് വിളിക്കാൻ കേരള കോൺഗ്രസുകാർക്കാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പ്രാദേശിക നേതാക്കളെ ഒപ്പം ചേർത്ത് ജോസ് കെ മാണിയെ ദുർബലമാക്കാൻ ആണ് പി ജെ ജോസഫ് പക്ഷത്തിന്റെ നീക്കം. ഇതിനായി പരമാവധി സീറ്റുകൾ ലക്ഷ്യമിട്ടാണ് ജോസഫ് വിഭാഗത്തിന്റെ ചർച്ചകൾ.
Story Highlights – Kottayam district UDF meeting to work together to avoid disputes in the local body elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here