സ്ത്രീ വിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ പൊലീസ് കേസ്

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷന്‍ കേസെടുത്തു. സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സോളാര്‍ കേസിലെ പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും തന്നെ മോശം വാക്കുകള്‍ ഉയോഗിച്ച് അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു.
Read Also : വയനാട്ടിലെ തണ്ടർബോൾട്ട് നടപടിയെ അപലപിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
ഇതേതുടര്‍ന്നാണ് പൊലീസ് മേധാവി സിറ്റി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്ത്രീ വിരുദ്ധ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിരുന്നു.
‘ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സംസ്ഥാനം മുഴവന്‍ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ല. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും’ എന്നാണ് ഒരു പരിപാടിക്കിടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.
Story Highlights – Anti-woman reference, Police case against Mullappally Ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here