അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ വാദം നിലനില്‍ക്കില്ല; ജസ്റ്റിസ് ബി. കെമാല്‍ പാഷ

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ വാദം നിലനില്‍ക്കില്ലെന്ന് റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ്. ബി കെമാല്‍ പാഷ. അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ച മുഖ്യമന്ത്രി ഇപ്പോള്‍ നിലപാട് മാറ്റിയിട്ട് എന്താണ് കാര്യം. വിജിലന്‍സ്, കേസ് രജിസ്റ്റര്‍ ചെയ്തതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വാദം ബലപ്പെട്ടതായും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് ജസ്റ്റിസ് കെമാല്‍ പാഷ നിലപാട് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികളെ നിയമപരമായി നേരിടുമെന്ന് പറയാമെന്നേയുള്ളു. പ്രധാനമന്ത്രിക്ക് കത്തയച്ച് വിളിച്ചുവരുത്തിയ ശേഷം അന്വേഷണത്തിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്ത നിലയ്ക്ക് കേന്ദ്ര ഏജന്‍സികള്‍കളുടെ വാദം ബലപ്പെട്ടു. അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യാറുണ്ട്. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന അന്വേഷണം അങ്ങനെയാണെന്ന് കരുതാനാവില്ല. ശിവശങ്കറിന്റെ വഴി വിട്ട ബന്ധങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് ഖേദകരമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കടന്നു കയറാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന് വാദിക്കാന്‍ നിലവില്‍ സാധ്യമല്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
Story Highlights – CM’s argument will not stand; Justice. B. Kemal Pasha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here