പോയത് നെഗറ്റീവ് ലാബ് റിപ്പോർട്ടുമായി; എന്നിട്ടും എയർ ഇന്ത്യ വിമാനമിറങ്ങിയ 19 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പോയ 19 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിൽ കൊവിഡ് നെഗറ്റീവ് രേഖപ്പെടുത്തിയിരുന്ന യാത്രക്കാർക്കാണ് റിപ്പോർട്ടിന് വരുദ്ധമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
വിമാനത്തിലുണ്ടായിരുന്ന മറ്റ് 39 യാത്രക്കാർക്കും രോഗ ലക്ഷണങ്ങളില്ല. 59 യാത്രക്കാരെയും കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇത് ആദ്യമായല്ല ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ വിമാനത്താവളത്തിൽ വിദേശത്ത് പോയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മുംബൈയിൽ നിന്ന് ഹോങ്ങ് കോങ്ങിൽ എത്തിയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയർ ഇന്ത്യ വിമാനങ്ങൾക്ക് രാജ്യം വിലക്കേർപ്പെടുത്തിയിരുന്നു. സമാന സംഭവത്തെ തുടർന്ന് ദുബായിലും എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
Story Highlights – Lab Reports Say Negative but Air India passengers confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here