വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവകളെ കണ്ടെത്തി

വയനാട് ബത്തേരി ബീനാച്ചിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവകളെ കണ്ടെത്തി. കടുവ നിരീക്ഷണത്തിലാണ്. ബത്തേരി, കുറിച്യാട്, ചെതലയം റേഞ്ച് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് പ്രദേശത്ത് കടുവകളെ കണ്ടത്.
Read Also : വയനാട്ടില്‍ ജനവാസ മേഖലയിലെ തോട്ടത്തില്‍ കടുവയും കടുവ കുട്ടികളും
ജനവാസ മേഖലയില്‍ കണ്ടത് കടുവയെയും കടുവ കുട്ടികളെയുമാണ്. ഇന്ന് രാവിലെ 11 മണിയോടെ ബീനാച്ചി റേഷന്‍ കടയുടെ പുറകിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട് കുട്ടികളേയും കണ്ടത്.
തുടര്‍ന്ന് വനം വകുപ്പ്, പൊലീസ്, ജനപ്രതിനിധികളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പൊതുജനം ജാഗ്രത പാലിക്കാന്‍ പൊലീസ് ഉച്ചഭാഷിണിയിലൂടെ സന്ദേശവും നല്‍കി വരുകയാണ്.
Story Highlights – tiger found in wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here