Advertisement

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് വ്യക്തമായ മുൻതൂക്കം

November 4, 2020
1 minute Read

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് വ്യക്തമായ മുൻതൂക്കം. ജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ വേണമെന്നിരിക്കെ ജോ ബൈഡൻ 209 വോട്ടുകളുമായി മുന്നിലാണ് ഡോണൾഡ് ട്രംപ് 118 വോട്ടുകളാണ് നേടിയിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി കേന്ദ്രങ്ങളിൽ ജോ ബൈഡനാണ് മുൻതൂക്കം.

നാല് സംസ്ഥാനങ്ങളിൽ ജോ ബൈഡനും മൂന്നിടത്ത് ഡോണൾഡ് ട്രംപുമാണ് മുന്നിൽ. ജോർജിയ, വെർമോണ്ടിൽ, മസാച്യുസെറ്റ്‌സ്, വെർജീനിയ, വെർമോണ്ട്, മേരിലാൻഡ്, ഡെലാവർ, ന്യൂ ജഴ്‌സി എന്നിവിടങ്ങളിൽ ബൈഡനാണ് വിജയം. ഹൊയോയിലും ഫ്‌ളോറിഡയിലും ബൈഡനാണ് മുൻതൂക്കം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ജോ ബൈഡൻ മുന്നിട്ടു നിൽക്കുകയാണ്. സെനറ്റിലേക്കുള്ള മത്സരത്തിലും ഡെമോക്രാറ്റുകൾക്ക് മുന്നേറ്റമെന്നാണ് വിവരം. അതേസമയം, ഇൻഡ്യാന, വെസ്റ്റ് വെർജീനിയ, കെന്റക്കി എന്നിവിടങ്ങൾ ട്രംപ് നിലനിർത്തി. അമേരിക്ക ആര് നയിക്കും എന്നത് സംബന്ധിച്ച് അടുത്ത രണ്ടോ മൂന്നോ മണിക്കൂറിൽ കൃത്യമായ ചിത്രം തെളിയും എന്നാണ് പ്രതീക്ഷിക്കുന്നത്

അതേസമയം, തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ സുരക്ഷ ശക്തമാക്കി.
ബ്ലാക്ക് ലൈവ് മാറ്റേഴ്‌സ് പ്രവർത്തകർ സംഘടിച്ചെന്ന വിവരത്തെ തുടർന്നാണ് ഇവടെ സുരക്ഷ വർധിപ്പിച്ചത്.

Story Highlights American president election, Joe Biden, Donald Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top