Advertisement

ആംബുലന്‍സ് പീഡന കേസ്; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

November 5, 2020
1 minute Read
aranmula ambulance rape case

ആറന്മുള ആംബുലന്‍സ് പീഡന കേസില്‍ പ്രതി നൗഫല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബര്‍ പത്താം തിയതിയിലേക്ക് മാറ്റി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതി നൗഫല്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.

Read Also : പാലത്തായി പീഡന കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

സെപ്റ്റംബര്‍ അഞ്ചാം തിയതി രാത്രിയാണ് കൊവിഡ് പൊസീറ്റീവ് ആയ പെണ്‍കുട്ടിയെ സിഎഫ്എല്‍ടിസിയിലേക്ക് കൊണ്ടുംപോകും വഴി പ്രതി നൗഫല്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവം നടന്ന് നാല്‍പ്പത്തിഏഴാം ദിവസം പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പ്രതി നൗഫല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ 540 പേജുള്ള കുറ്റപത്രമാണ് സെഷന്‍സ് കോടതിയില്‍ നല്‍കിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനുവാണ് കേസില്‍ അന്വേഷണം നടത്തിയത്.

Story Highlights aranmula rape case, bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top