Advertisement

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8190 പേര്‍ക്കെതിരെ

November 5, 2020
3 minutes Read

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 8190 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 22 കേസുകളും രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി. ആലപ്പുഴ മൂന്ന്, കോട്ടയം ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ ആറ്, പാലക്കാട് രണ്ട്, കോഴിക്കോട് സിറ്റി നാല്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ രണ്ട്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഏഴ്, ഇടുക്കി അഞ്ച്, പാലക്കാട് 11, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1326 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 512 പേരാണ്. 55 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8190 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

  • തിരുവനന്തപുരം സിറ്റി – 179, 15, 4
  • തിരുവനന്തപുരം റൂറല്‍ – 254, 178, 5
  • കൊല്ലം സിറ്റി – 227, 42, 31
  • കൊല്ലം റൂറല്‍ – 431, 0, 0
  • പത്തനംതിട്ട – 28, 31, 1
  • ആലപ്പുഴ- 38, 17, 0
  • കോട്ടയം – 13, 9, 2
  • ഇടുക്കി – 13, 3, 0
  • എറണാകുളം സിറ്റി – 2, 0, 0
  • എറണാകുളം റൂറല്‍ – 9, 6, 2
  • തൃശൂര്‍ സിറ്റി – 23, 36, 3
  • തൃശൂര്‍ റൂറല്‍ – 11, 15, 3
  • പാലക്കാട് – 10, 13, 0
  • മലപ്പുറം – 19, 19, 1
  • കോഴിക്കോട് സിറ്റി – 4, 10, 0
  • കോഴിക്കോട് റൂറല്‍ – 11, 32, 3
  • വയനാട് – 0, 0, 0
  • കണ്ണൂര്‍ – 3, 0, 0
  • കാസര്‍ഗോഡ് – 51, 86, 0

Story Highlights case registered against 8190 people for not wearing masks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top