ബ്രേക്ക് വാട്ടര്‍ സൗകര്യം നോക്കുകുത്തി; ആന്ത്രോത്ത് ദ്വീപുകാരുടെ സമരം തുടരുന്നു
യാത്രാക്കപ്പല്‍ തീരത്ത് അടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആന്ത്രോത്ത് ദ്വീപുകാരുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക്. കപ്പലിന് നങ്കൂരമിടാന്‍ സാധിക്കുന്ന ബ്രേക്ക് വാട്ടര്‍ സൗകര്യം ഉപയോഗപ്പെടുത്താത്തതിലാണ് പ്രതിഷേധം. ലക്ഷദ്വീപിലെ ട്രാന്‍സ്‌പോര്‍ട്ട് ഹബ് പദ്ധതിക്ക് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടും ആന്ത്രോത്ത് തീരത്തിന്റെ സ്വാഭവിക സവിശേഷത പ്രയോജനപ്പെടുത്തുന്നില്ല.
ദ്വീപിലേക്കും കേരളത്തിലേക്കുമുള്ള യാത്രകളിലെ ജീവന്‍ മരണക്കളിക്ക് അറുതി വരുത്താനാണ് ആന്ത്രോത്തുകാരുടെ സമരം. ഷിപ്പ് ബര്‍ത്തിംഗിന് അനുയോജ്യമായ ബ്രേക്ക് വാട്ടര്‍ സംവിധാനം രണ്ട് ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. നിലവില്‍ ഏത് കടല്‍ സാഹചര്യത്തിലും ആറു മീറ്റര്‍ ആഴം ഉറപ്പായ ബ്രേക്ക് വാട്ടറിന് മൂന്നാം ഘട്ടം കൂടി പൂര്‍ത്തിയായാല്‍ 24 മീറ്ററിലധികം ആഴമുണ്ടാകും. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ 13 തവണ യാത്രാക്കപ്പല്‍ തീരത്ത് അടുപ്പിച്ചതുമാണ്.
ലക്ഷദ്വീപിനാകെ പ്രയോജനപ്പെടുന്ന സെന്‍ട്രല്‍ ട്രാന്‍സ്‌പോര്‍ട്ട് ഹബിനായി പരിഗണിക്കുന്ന ആന്ത്രോത്ത് ദ്വീപിന്റെ ഏറ്റവും അനുയോജ്യ ഘടകമായി ചൂണ്ടിക്കാട്ടപ്പെട്ടത് ബ്രേക്ക് വാട്ടര്‍ സൗകര്യമാണ്. എന്നിട്ടും നടുക്കടലില്‍ വച്ച് കപ്പലില്‍ നിന്ന് ആളുകളെ കയറ്റിയിറക്കുന്ന ദുരിതത്തിലേക്ക് ദ്വീപുകാരെ തള്ളിവിടുകയായിരുന്നു. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ബ്രേക്ക് വാട്ടര്‍ പണി പൂര്‍ത്തിയാകും മുന്‍പെ
പ്രയോജനം കണ്ടതാണ്. ലക്ഷദ്വീപിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ദ്വീപുനിവാസികള്‍ക്കും സുരക്ഷിതമായി കപ്പലിറങ്ങാനുള്ള സംവിധാനമാണ് അധികാരികള്‍ അട്ടിമറിക്കുന്നത്.
Story Highlights – Breakwater facility not utilized; The struggle of islands of Andhroth continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here