Advertisement

‘നിതീഷ് കുമാർ സർക്കാരിനെ എനിക്ക് ആവശ്യമുണ്ട്’; ബിഹാർ ജനതയ്ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി

November 6, 2020
2 minutes Read
narendra modi open letter to bihar

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ, സംസ്ഥാനത്തെ ജനങ്ങൾക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിന്റെ വികസനത്തിനായി നിതീഷ് കുമാർ സർക്കാരിനെ അദ്ദേഹത്തിന് ആവശ്യമാണെന്ന് കത്തിൽ പറയുന്നു. ‘സംസ്ഥാനത്തിന്റെ വികസനം വഴിതെറ്റുന്നില്ലെന്നും ലക്ഷ്യം കാണുന്നുവെന്നും ഉറപ്പാക്കാൻ ബിഹാറിൽ നിതീഷ് കുമാർ സർക്കാകരിനെ എനിക്ക് ആവശ്യമുണ്ട്’ ഹിന്ദിയിൽ എഴുതിയ നാലു പേജുകളുള്ള കത്തിൽ മോദി പറയുന്നു.

ബിഹാറിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന വോട്ടുകൾ ജാതി അടിസ്ഥാനത്തിൽ അല്ലെന്നും വികസനത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘കപട വാഗ്ദാനങ്ങൾക്ക് വേണ്ടിയല്ല വോട്ട് ചെയ്യുന്നത്. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിക്കായാണ്.’ മോശം ഭരണത്തിനായല്ല, നല്ല ഭരണത്തിനുവേണ്ടിയാണ് എന്നും പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്ത കത്തിൽ വ്യക്തമാക്കുന്നു.

നവംബർ ഏഴിനാണ് ബിഹാറിൽ തെരഞ്ഞെടുപ്പ്. 1200 സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ 2.35 കോടി വോട്ടർമാർ ബൂത്തുകളിലെത്തും.

Story Highlights narendra modi open letter to bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top