Advertisement

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

November 7, 2020
1 minute Read
Gold seized again at Karipur international airport

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കിലോ 96 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായില്‍ (55) ആണ് പിടിയിലായത്. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. സ്വര്‍ണമിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് പ്രിവന്‍ഷന്‍ ഡിവിഷനാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

Story Highlights Gold seized again at Karipur international airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top