ബൈഡന്റെ സ്ഥാനാരോഹണം; മൂന്ന് റെക്കോർഡുകൾ സ്വന്തമാക്കി കമല ഹാരിസ്

അമേരിക്കൻ പ്രസിഡൻ്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതോടെ വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കുന്ന കമലാ ഹാരിസിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോർഡുകളാണ്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ആവുന്ന ആദ്യ വനിത, ആദ്യ കറുത്ത വർഗക്കാരിയായ അമേരിക്കൻ, ആദ്യ ഏഷ്യൻ അമേരിക്കൻ എന്നീ റെക്കോർഡുകളാണ് കമലയെ കാത്തിരിക്കുന്നത്.
അടുത്ത തവണ പ്രസിഡൻ്റ് സ്ഥാനത്തേക്കും കമല മത്സരിച്ചേക്കും. ബൈഡൻ രണ്ടാമൂഴത്തിനു നിൽക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ 56 കാരിയായ കമല തന്നെയാവും 2024ൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥി.
Read Also : ട്രംപ് പുറത്തേക്ക്; ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്
കമലയുടെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറി താമസിച്ചവരാണ്. പിതാവ് ജമൈക സ്വദേശിയും മാതാവ് ഇന്ത്യൻ വംശജയുമാണ്. കാലിഫോർണിയയിലെ സെനറ്റർ ആയിരുന്നു കമലാ ഹാരിസ്. സാൻ ഫ്രാൻസിസ്കോയിലെ ആദ്യ വനിതാ ഡിസ്ട്രിക്ട് അറ്റോർണി, കാലിഫോർണിയയിലെ വെളുത്ത വർഗക്കാരിയല്ലാത്ത ആദ്യ വനിതാ അറ്റോർണി ജനറൽ എന്നീ സ്ഥാനങ്ങളും കമല വഹിച്ചിട്ടുണ്ട്. കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കമല ഏറെ ശബ്ദമുയർത്തിയിരുന്നു.
Story Highlights – Kamala Harris Set To Make History With Many Firsts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here