എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആവര്‍ത്തിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കമറുദ്ദീനെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിന് ഇല്ല. രാജിയുടെ കാര്യം തീരുമാനിക്കേണ്ടത് മുസ്‌ലിം ലീഗാണ്. ഇടുക്കി ജില്ല യുഡിഎഫ് നേതൃയോഗത്തിന് ശേഷം തൊടുപുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎം ഹസന്‍.
അതേസമയം, എം.സി കമറുദ്ദീന്‍ എം.എല്‍.എയ്‌ക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍ഗോഡ്, ചന്തേര സ്‌റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്ന് യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്. പൂക്കോയ തങ്ങള്‍ മാത്രം പ്രതിയായി 3 വഞ്ചന കേസുകള്‍ കൂടി ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പേരില്‍ നിന്നായി 19 ലക്ഷം നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
Story Highlights – MC Kamaruddin MLA’s arrest politically motivated; MM Hasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here