Advertisement

അപസ്മാരത്തിനും ന്യൂറോണൽ മരണത്തിനും കാരണം തലച്ചോറിലെ എൻസൈമുകളുടെ അഭാവമെന്ന കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞൻ

November 8, 2020
2 minutes Read

മനുഷ്യൻ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ജീവജാലങ്ങളുടെയും നാഡീവ്യവസ്ഥയുടെ കേന്ദ്രമാണ് മസ്തിഷ്‌കം അഥവാ തലച്ചോർ. മറ്റ് അവയവ വ്യവസ്ഥകളിൽ നിന്നും വ്യത്യസ്തവും സങ്കീർണവുമാണ് തലച്ചേറിന്റെ ഘടന. മനുഷ്യ മസ്തിഷ്‌കത്തിൽ ഏകദേശം 100 ബില്യൺ നാഡീ കോശങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. തത്വശാസ്ത്ര പരമായി മനുഷ്യന്റെ മനസിന് അതിന്റെ ഭൗതിക ഘടന രൂപപ്പെടുത്തുന്നതിൽ തലച്ചോർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

സങ്കീർണമായ നാഡീവ്യവസ്ഥ ഉൾക്കാെള്ളുന്നതുകൊണ്ട് തന്നെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളും വ്യത്യസ്തമാണ്. മനുഷ്യശരീരത്തിലുടനീളം കോശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന എനർജി സെൻസറായ എഎംപികെയുടെ എനർജി റെഗുലേറ്ററിന്റെ നഷ്ടം അപസ്മാരത്തിനും, ന്യൂറോണൽ മരണത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും ചേർത്തല എരമല്ലൂർ സ്വദേശിയായും യേൽ യൂണിവേഴ്‌സിറ്റി ക്യാൻസർ സെന്ററിലെ ശാസ്ത്രജ്ഞനുമായ രജ്ഞിത്ത് മോനോനും സംഘവും.

മസ്തിഷ്‌ക കോശങ്ങളിലെ എഎംപികെ നഷ്ടപ്പെടുന്നത് ന്യൂറോണുകളിലെ ഗ്ലൂക്കോസ് മെറ്റബോളിസത്തിന് ഗുരുതരമായ ദോഷം വരുത്തുകയും ന്യൂറോണൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് മസ്തിഷ്‌കാഘാതത്തിന് ഒരു കാരണമാവുന്നുവെന്നാണ് കണ്ടെത്തൽ.

എലികളുടെ തലച്ചോറിൽ പ്രത്യേക മൈക്രോചിപ്പുകൾ സ്ഥാപിക്കുകയും, ഈ എലികളുടെ തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്തു. ഈ പരീക്ഷണത്തിൽ നിന്ന് ന്യൂറോണുകളിലെ അങജഗ വൈകല്യം അപസ്മാരം ഉണ്ടാക്കുന്നതായും അത് കൂടാതെ, ഈ ന്യൂറോണുകൾ കുറഞ്ഞ ഡോസ് അപസ്മാരം പ്രേരിപ്പിക്കുന്ന ഏജന്റുകൾ/ രാസവസ്തുക്കൾ ഇരയാകുന്നുവെന്നും കണ്ടെത്തി. ഇതനുസരിച്ച് സാധാരണയായി നിർദേശിക്കുന്ന ആന്റിഡയബറ്റിക് മരുന്ന് മെറ്റ്‌ഫോർമിൻ അപസ്മാരം ലഘൂകരിക്കാൻ സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

ഈച്ചയിൽ നടത്തിയ പരീക്ഷണത്തിലും എഎംപികെയുടെ തകരാറ് ന്യൂറോണൽ തകരാറ് അവയുടെ ആയുസ് കുറയ്ക്കുമെന്ന കണ്ടെത്തി.

ഗവേഷകൻ: രജ്ഞിത്ത് മേനോൻ, യേൽ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞൻ

Story Highlights malayali scientist discoverd AMPK enzymes in brain cause epilepsy and neuronal death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top