കുപ്‌വാര മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സജീവമാക്കി സംയുക്ത സേന

കുപ്‌വാര മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സജീവമാക്കി സംയുക്ത സേന. ഇന്നലെ നാല് സൈനികര്‍ വീരമൃത്യു വരിച്ച മേഖലയില്‍ അടക്കമാണ് ശക്തമായ തെരച്ചില്‍ നടക്കുന്നത്. 50 ഓളം ഭീകരര്‍ പാകിസ്താനില്‍ നിന്ന് നുഴഞ്ഞ കയറാന്‍ ശ്രമിക്കുന്നു എന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ കനത്ത നഷ്ടമാകും ഇനി പാകിസ്താന് നേരിടേണ്ടി വരിക എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. നുഴഞ്ഞ കയറ്റക്കാരെ സഹായിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി പാകിസ്താന്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ താക്കീത്. പുല്‍വാമയിലും അനന്ദ്‌നാഗ് അടക്കമുള്ള മേഖലകളിലും ഇന്നലെ വൈകിട്ട് മുതല്‍ നടക്കുന്ന തെരച്ചില്‍ സംയുക്ത സേന തുടരുകയാണ്.
കുപ്‌വാര മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ ഇന്നലെ വീരമൃത്യു വരിച്ചിരുന്നു. ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ പട്രോളിംഗ് സംഘം തടഞ്ഞതായും പിന്നീട് ഏറ്റുമുട്ടലുണ്ടായതായും സൈനിക വാക്താവ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights – Joint forces intensify search for terrorists in Kupwara area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here