Advertisement

ഭിന്നലിംഗക്കാരുടെ പരാതി പരിഹരിക്കാന്‍ വിമുഖത പാടില്ല: സംസ്ഥാന പൊലീസ് മേധാവി

November 9, 2020
1 minute Read

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരുടെ പരാതി പരിഹരിക്കുന്നതില്‍ വിമുഖതയുണ്ടാകാന്‍ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഭിന്നലിംഗക്കാരോട് മോശമായ പെരുമാറ്റമോ വീഴ്ചയോ ഉണ്ടായാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ നീതിനിഷേധം സംബന്ധിച്ചോ അതിക്രമവുമായി ബന്ധപ്പെട്ടോ പരാതി നല്‍കിയാല്‍ അത് പരിശോധിച്ച് ഉടന്‍തന്നെ നിയമനടപടി സ്വീകരിക്കണം. ഒരുകാരണവശാലും അവരോട് മോശമായി പെരുമാറാന്‍ പാടില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗം എന്ന നിലയില്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് അവരെ പ്രാപ്തരാക്കുന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Story Highlights State Police Chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top