ബിഹാർ തെരഞ്ഞെടുപ്പ്: പ്രധാന സ്ഥാനാർത്ഥികൾ ആരൊക്കെ ? ഫലം എപ്പോൾ ? അറിയേണ്ടതെല്ലാം [24 Explainer]

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബർ 3, നവംബർ 7, നവംബർ 10 എന്നീ തിയതികളിലായായിരുന്നു തെരഞ്ഞെടുപ്പ്.
ആദ്യ ഘട്ടത്തിൽ 54 ശതമാനം പോളിംഗാണ് നടന്നത്. രണ്ടാം ഘട്ടത്തിൽ 55.7 ശതമാനവും മൂന്നാം ഘട്ടത്തിൽ 56.17 ശതമാനം പോളിംഗുമാണ് നടന്നത്.
തെരഞ്ഞെടുപ്പിലെ സഖ്യങ്ങൾ-
നിലവിൽ രണ്ട് സഖ്യങ്ങളിൽ തമ്മിലാണ് പോരാട്ടം നടക്കുന്നത്. എൻഡിഎ സഖ്യവും മഹാഘട്ബന്ധനും.
നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ)
മുഖ്യമന്ത്രി സ്ഥാനാർത്ഥി- നിതീഷ് കുമാർ (ജെഡിയു)
നിതീഷ് കുമാറിന്റെ ജെഡിയു (115 സീറ്റ്), ബിജെപി (110 സീറ്റ്), വികശീൽ ഇൻസാൻ പാർട്ടി (11 സീറ്റ്), രാം മാഞ്ചി ഹിന്ദുസ്ഥാനി അവാം മോർച്ച (7 സീറ്റ്) എന്നിവരാണ് എൻഡിഎയിൽ ഉള്ളത്.
രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി ആദ്യം എൻഡിഎയ്‌ക്കൊപ്പമായിരുന്നുവെങ്കിലും ജെഡിയുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒറ്റയ്ക്ക് മത്സരിച്ചിരിക്കുകയാണ്.
മഹാഘട്ബന്ധൻ
മുഖ്യമന്ത്രി സ്ഥാനാർത്ഥി- തേജസ്വി യാദവ് (ആർജെഡി)
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ (144 സീറ്റ്), കോൺഗ്രസ് (70 സീറ്റ്), സിപിഐ-എംഎൽ (19 സീറ്റ്), സിപിഐ (16 സീറ്റ്) സിപിഐഎം (4 സീറ്റ്) എന്നിവരാണ് മഹാഘട്ബന്ധനിൽ ഉള്ളത്.
2015 ലെ ബിഹാർ തെരഞ്ഞെടുപ്പിലാണ് ഈ സഖ്യത്തിന് രൂപം നൽകുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ സഖ്യം തന്നെ മത്സരിച്ചിരുന്നു.
എൻഡിഎ സഖ്യവും മഹാഘട്ബന്ധനും, മറ്റ് പാർട്ടികളും സഖ്യം ചേർന്ന് തെരഞ്ഞെടുപ്പ് കളത്തിലുണ്ട്.
ഗ്രാൻഡ് ഡെമോക്രാറ്റിക്ക് സെകുലർ ഫ്രണ്ട് (ജിഡിഎസ്എഫ്)
മുഖ്യമന്ത്രി സ്ഥാനാർത്ഥി- ഉപേന്ദ്ര കുശ്വാഹ (ആർഎൽസിപി)
അസാസുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിയുമായി ചേർന്നാണ് ഈ സഖ്യത്തിന് രൂപം നൽകിയിരിക്കുന്നത്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി, ദേവേന്ദ്ര പ്രസാദ് യാദവിന്റെ സമാജ്വാദി ജനതാദൾ (ഡെമോക്രാറ്റിക്), ഓം പ്രകാശ് രാജ്ഭറിന്റെ സുഹുൽദേവ് ഭാരതിയ സമാജ് പാർട്ടി, ജൻവാദി പാർട്ടി സോഷ്യലിസ്റ്റ് എന്നിവരാണ് സഖ്യത്തിലെ മറ്റ് പാർട്ടികൾ. പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഘാടിയും സഖ്യത്തിന്റെ ഭാഗമാണ്.
പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്)
മുഖ്യമന്ത്രി സ്ഥാനാർത്ഥി- പപ്പു യാദവ്
മധേപുര എംപി പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടിയും ചന്ദ്ര ശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും ചേർന്നാണ് ഈ സഖ്യം രൂപീകരിച്ചിരിക്കുന്നത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെയും ബഹജുൻ മുക്തി പാർട്ടിയുടേയും പിന്തുണ ഇവർക്കുണ്ട്.
യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസ്
മുഖ്യമന്ത്രി സ്ഥാനാർത്ഥി- പ്രഖ്യാപിച്ചിട്ടില്ല
മുൻ ബിജെപി കാബിനറ്റ് മന്ത്രി യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ 15 പാർട്ടികളാണ് യുഡിഎ സഖ്യത്തിലുള്ളത്. എൻഡിഎ വരുദ്ധമെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന സഖ്യത്തിൽ ജൻ സംഘർഷ് ദൾ ഭാരതീയ സബ്ലോഗ് പാർട്ടി, ജനതാ ദൾ രാഷ്ട്രവാദി, വഞ്ചിത് സമാജ് പാർട്ടി, ജനതാ പാർട്ടി, എൽജെപി (സെകുലർ) എന്നിവരാണ് പ്രധാനികൾ. ജിഡിഎസ്എഫ്, പിജിഎഫ് എന്നിവരുമായി ചർച്ച ചെയ്ത് വലിയ മൂന്നാം മുന്നണിയാകുമെന്നാണ് വിവരം.
പധാന സ്ഥാനാർത്ഥികൾ ആരൊക്കെ ?
നിതീഷ് കുമാർ (ജെഡിയു)
സുശീൽ കുമാർ (ബിജെപി)
തേജസ്വി യാദവ് (ആർജെഡി)
ചിരാഗ് പാസ്വാൻ (എൽജെപി)
ഉപേന്ദ്ര കുശ്വാഹ (ആർഎൽഎസ്പി)
ജിതൻ രാം മാഞ്ചി (എച്എഎം)
മുകേഷ് സഹാനി (വിഐപി)
പുശ്പം പ്രിയ ചൗധരി( പ്ലൂറൽസ് പാർട്ടി)
പപ്പു യാദവ് (ജെഎപി)
എക്‌സിറ്റ് പോളുകൾ പറയുന്നതെന്ത് ?
മിക്ക എക്‌സിറ്റ് പോളുകളും മഹാഘട്ബന്ധനാണ് ജയം പ്രവചിക്കുന്നത്.
എബിപി, റിപബ്ലിക് ടിവി, ടൈംസ് നൗ, ടിവി 9, ഇന്ത്യ ടുഡേ എന്നിവർ മഹാഘട്ബന്ധന് വിജയം പ്രവചിച്ചപ്പോൾ ഇന്ത്യ ടിവി അടക്കമുള്ള ചിലർ എൻഡിഎ സഖ്യത്തിനാകും അധികാരത്തിലെത്താൻ സാധ്യതയെന്ന് പ്രവചിക്കുന്നു.
ഫലം എപ്പോൾ ?
രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ എട്ട് മണിയോടെ തന്നെ പുറത്തുവരും.
Story Highlights – bihar assembly election 2020 explainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here