ബിഹാര്‍ തെരഞ്ഞെടുപ്പ്; പലയിടത്തും തങ്ങള്‍ക്ക് അനുകൂലമായ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കി: തേജസ്വി യാദവ്

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. പലയിടത്തും തങ്ങള്‍ക്ക് അനുകൂലമായ പോസ്റ്റല്‍ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവും അംഗീകരിച്ചില്ലെന്നും തേജസ്വി യാദവ്. 2015ല്‍ ആദ്യമായി മഹാസംഖ്യം മത്സരത്തിനിറങ്ങിയപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ പെരുമാറിയെന്നും ആര്‍ജെഡി.
Read Also : ബിഹാറിലെ അടിസ്ഥാന മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് ലക്ഷ്യം; പ്രതിപക്ഷ പ്രതീക്ഷയായി തേജസ്വി യാദവ്
അതേസമയം ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദീപാവലിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യും. പ്രധാനപ്പെട്ട വകുപ്പുകള്‍ക്ക് പിന്നാലെ സ്പീക്കര്‍ പദവിയും ബിജെപി എറ്റെടുക്കും.
തന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്റെ ഘടനയും താനാകും അന്തിമമായി തീരുമാനിക്കുക എന്ന് നിതീഷ് ബിജെപിയെ അറിയിച്ചിട്ടുണ്ട്. ഇത് സാധ്യമല്ലെന്ന് സൂചന നല്‍കുന്ന പ്രതികരണം ബിജെപി യും അറിയിച്ചു. കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താണ് ഇരു പാര്‍ട്ടികളുടെയും ഇപ്പോഴത്തെ തീരുമാനം.
Story Highlights – tejaswi yadav, bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here