സ്വര്‍ണക്കടത്ത് കേസ്; പ്രതി മുഹമ്മദ് ഷാഫിയുടെ ഹര്‍ജി മാറ്റിവച്ചു

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി മുഹമ്മദ് ഷാഫിയുടെ ഹര്‍ജി വിശദ വാദത്തിനായി മാറ്റി. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി 90ല്‍ നിന്നും 180 ദിവസമാക്കിയ എന്‍ഐഎ കോടതി നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. യുഎപിഎ കേസായതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കി. നേരത്തെ കേസില്‍ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് മുഹമ്മദ് ഷാഫി. നേരത്തെ ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കാളികളായ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നുമുള്ള എന്‍ഐഎയുടെ വാദം അംഗീകരിച്ചുകൊണ്ടുമായിരുന്നു വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് എന്‍ഐഎ കോടതി നടപടിയെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
Story Highlights – Defendant Mohammad Shafi’s plea postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here