ഡോളര്‍ മാറാനെന്ന വ്യാജേന എത്തും; കണ്‍കെട്ട് വിദ്യയിലൂടെ പണം കൈക്കലാക്കും; തിരുവനന്തപുരത്ത് പിടിയിലായ മോഷണ സംഘത്തിന്റെ രീതികള്‍ വ്യത്യസ്തം

അന്താരാഷ്ട്ര മോഷണ സംഘത്തിലെ നാല് ഇറാനിയന്‍ പൗരന്മാരെയാണ് ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു ഇവര്‍. തിരുവനന്തപുരത്തെ ഹോട്ടലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇറാന്‍ പൗരന്മാരായ ഇയ്‌നെല്ലാഹ് (40), ദാവൂദ്(23), മെഹ്‌സിന്‍(45), മജീദ് (32) എന്നിവരാണ് ഇന്ന് കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്.
ജനുവരിയില്‍ ഇന്ത്യയിലെത്തിയ സംഘം ഇതിനിടെ പല സ്ഥലങ്ങളിലും കവര്‍ച്ച നടത്തിയിരുന്നു. വിദേശ കറന്‍സി വിനിമയം നടത്തുന്ന പോസ്റ്റ് ഓഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് ഷോറൂമുകള്‍ എന്നിവിടങ്ങളിലെത്തി ഡോളര്‍ മാറാന്‍ എന്ന വ്യാജനേ നോട്ടുകെട്ടുകള്‍ കൈകളില്‍ വാങ്ങും. ഇതിനുശേഷം കൈയ്യടക്കവും കണ്‍കെട്ട് വിദ്യയും ഉപയോഗിച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിച്ചശേഷം കറന്‍സികള്‍ മോഷണം നടത്തുകയാണ് ഇവരുടെ രീതി.
Read Also : സോഷ്യല്‍മീഡിയയില്‍ മോശം കമന്റിട്ടാല്‍, അശ്ലീലം സന്ദേശങ്ങള്‍ അയച്ചാല്‍ നിങ്ങളെ പിടികൂടുന്നതെങ്ങനെ ?
കഴിഞ്ഞ മാസം പോണ്ടിച്ചേരിയില്‍ ഒരു പോസ്റ്റ് ഓഫീസില്‍ വിദേശ പൗരന്മാര്‍ സമാന രീതിയില്‍ മോഷണം നടത്തിയിരുന്നു. ഇത്തരം മോഷണം തിരുവനന്തപുരം സിറ്റിയിലും നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം പിടിയിലായത്.
കന്റോണ്‍മെന്റ് സ്റ്റേഷന്‍ പരിധിയിലെ ആഢംബര ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജനുവരി മുതല്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത നൂറുകണക്കിന് മോഷണം നടത്തിയിരുന്ന 24 അംഗ ഇറാന്‍ സംഘത്തിലെ നേതാവ് ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് നിലവില്‍ അറസ്റ്റിലായത്.
Read Also : ഓണ്‍ലൈനിലൂടെ ലാപ്‌ടോപ്പ് ബുക്ക് ചെയ്തു; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 3.20 ലക്ഷം രൂപ
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് എസിപി സുനീഷ് ബാബു, എസ്എച്ച്ഒ ഷാഫി, എസ് ഐ സന്തോഷ് കുമാര്‍, എസ് സിപിഒ മണികണ്ഠന്‍, സിപിഒമാരായ അശോക് കുമാര്‍, സനില്‍കുമാര്‍, സജാദ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
Story Highlights – International robbery gang arrested in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here