Advertisement

കാണികളുടെ എണ്ണത്തിൽ ഐപിഎലിന് സർവകാല റെക്കോർഡ്

November 12, 2020
2 minutes Read
IPL 2020 record viewership

ഐപിഎൽ 13ആം സീസണിലെ കാണികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് 28 ശതമാനം അധിക കാഴ്ചക്കാരാണ് ഇത്തവണ ഐപിഎലിനു ലഭിച്ചത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ യുഎഇയിലാണ് ഇത്തവണ ഐപിഎൽ നടന്നത്. കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നതുമില്ല.

ഐപിഎൽ ചാമ്പ്യന്മാരായത് മുംബൈ ഇന്ത്യൻസ് ആയിരുന്നു. അഞ്ചാമത്തെ ഐപിഎൽ കിരീടമാണ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ആധികാരികമായി കീഴ്പ്പെടുത്തി മുംബൈ സ്വന്തമാക്കിയത്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ജയത്തിൻ്റെ സൂത്രധാരൻ. ഇഷാൻ കിഷൻ (33), ക്വിൻ്റൺ ഡികോക്ക് (20) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നൽകി. ഡൽഹിക്ക് വേണ്ടി ആൻറിച് നോർക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടർച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.

Read Also : അടുത്ത ഐപിഎലിൽ 9 ടീമുകൾ; മെഗാ ലേലം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ

അതേസമയം, അടുത്ത സീസണിൽ ടീമുകളുടെ എണ്ണം വർധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ 8 ടീമുകളുള്ള ഐപിഎലിൽ ഒരു ടീമിനെയും കൂടി ഉൾപ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണിൽ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത വർഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.

Story Highlights IPL 2020 saw record rise of 28% in viewership compared to last year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top