രണ്ട് പേർക്കും സൗകര്യപ്രദമായ സമയത്ത് മോദിയും ബൈഡനും തമ്മിൽ സംസാരിക്കും; വിദേശകാര്യ മന്ത്രാലയം

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും സൗകര്യപ്രദമായ സമയത്ത് ഇരുവരും തമ്മിൽ സംസാരിക്കും എന്ന് മന്ത്രാലയം അറിയിച്ചു.
ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റായ ബൈഡനെ മോദി അഭിനന്ദിച്ചു എന്നും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ മുൻ വൈസ് പ്രസിഡൻ്റായിരുന്ന ബൈഡൻ വഹിച്ച പങ്കിന് അദ്ദേഹം നന്ദി അറിയിച്ചു എന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അമേരിക്കയുമായുള്ള നല്ല ബന്ധം തുടരാമെന്നാണ് മോദി കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ നല്ല നിലയിലാണെന്നും ശ്രാവാസ്തവ കൂട്ടിച്ചേർത്തു.
Read Also : ട്രംപിന്റെ നയങ്ങള്‍ തിരുത്താന്‍ തയാറെടുത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍
ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സംഭാവനകൾ എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു നേരത്തെ മോദിയുടെ ട്വീറ്റ്. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയിൽ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതിൽ ബൈഡന്റെ സംഭാവനകൾ നിർണായകവും അമൂല്യവുമായിന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം ഉന്നതിയിൽ എത്തുന്നതിന് ഒരിക്കൽക്കൂടി യോജിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
വലിയ ഭൂരിപക്ഷത്തിലാണ് ജോ ബൈഡൻ അമേരിക്കയുടെ നാല്പത്തി ആറാമത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ വേരുകൾ ഉള്ള കമലാ ഹാരിസ് ആണ് വൈസ് പ്രസിഡൻ്റ്. കഴിഞ്ഞ 231 വർഷത്തിനിടിയിൽ ഒരു വനിത പോലും അമേരിക്കയിൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്ന ചീത്തപ്പേരിന് അവസാനപ്പിച്ചാണ് കമലാ ഹാരിസ് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
Story Highlights – PM Modi, Biden Will Speak At Mutually Convenient Time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here