Advertisement

ഭാഗ്യ ലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

November 12, 2020
1 minute Read

ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു. അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തുവെന്നുള്ള പരാതിയെ തുടർന്നാണ് നടപടി.

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്.
ഐടി വകുപ്പുകൾ ചുമത്തിയ കേസ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന് കൈമാറും. മുൻപും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നൽകുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യം നേടിയിരുന്നു.

Story Highlights shanthivila dinesh complaint bhagya lekshmi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top