തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തി വച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തി വച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സോഫ്റ്റ് വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട കാലതാമസമാണ് ഇപ്പോഴുള്ളത്. നടപടികള്‍ പൂര്‍ത്തിയാക്കി ഓഡിറ്റ് തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ തദ്ദേശ ഓഡിറ്റ് റദ്ദാക്കിയ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ജി നല്‍കിയത്.
ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയിലേതടക്കമുള്ള അഴിമതികള്‍ മറയ്ക്കാനാണ് നീക്കത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Story Highlights – audit has not been stopped; state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here