Advertisement

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും

November 13, 2020
2 minutes Read
nitheesh kumar

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും. മന്ത്രിസഭാ രൂപീകരണവും ആയി ബന്ധപ്പെട്ട എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രതിപക്ഷ സഖ്യം ഇക്കാര്യത്തിലെ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ സംയുക്ത സമിതിയെ നിയമിച്ചു.

Read Also : ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍; സത്യപ്രതിജ്ഞ ദീപാവലിക്ക് ശേഷം

എന്‍ഡിഎയുടെ വിജയത്തിന് പൂര്‍ണ അവകാശികള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും നിതീഷ് ട്വിറ്ററില്‍ കുറിച്ചു. അതൃപ്തി മാറ്റി വച്ച് മുഖ്യമന്ത്രി ആകാന്‍ നിതീഷ് തയ്യാറാകുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതികരണം.

ഇതിന് പിന്നാലെ ആണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഉള്ള ക്ഷണം ഘടക കക്ഷികള്‍ക്ക് ലഭിച്ചത്. ഇതോടെ മുഖ്യമന്ത്രിസ്ഥാനം നിതീഷ് എറ്റെടുക്കും എന്നതിലെ അവസാന സംശയവും ഒഴിഞ്ഞു. ഒരുമിച്ചുള്ള ചര്‍ച്ചയാകും ഇന്ന് നടക്കുന്നത്. എല്ലാ പാര്‍ട്ടികളും അവരവരുടെ ആവശ്യങ്ങളും നിര്‍ദ്ദേശവും വ്യക്തമാക്കും.

ഭുപേന്ദ്രയാദവ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി ഇപ്പോഴും ബീഹാറില്‍ ഉണ്ട്. ഉഭയകക്ഷി യോഗത്തിന് ശേഷം നിതീഷ് കുമാര്‍ ഭൂപേന്ദ്രയാദവ് കൂടിക്കാഴ്ച നടക്കും. ഇതിനകം പ്രധാനവകുപ്പുകളും സ്പീക്കര്‍ സ്ഥാനവും ബിജെപി ആവശ്യപ്പെട്ട് കഴിഞ്ഞു. അംഗബലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ത്തരുത് എന്നതാകും നിതീഷിന്റെ നിലപാട്.

ബിജെപി- ജെഡിയു ചര്‍ച്ചയില്‍ ധരണ രൂപപ്പെട്ട് കഴിഞ്ഞാല്‍ സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച് നിതിഷ് ഗവര്‍ണറെ കാണും. മറുവശത്ത് പ്രതിപക്ഷം വോട്ടെണ്ണലില്‍ ക്രമക്കെടെന്ന ആരോപണം ശക്തമായി ഉന്നയിക്കാന്‍ സംയുക്തമായി പരിശ്രമം തുടങ്ങി. കേസുകള്‍ എത്രയും വേഗം കോടതികളുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം. ഇതിനായി സംയുക്ത സംഘം പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ചു.

Story Highlights bihar election, nithish kumar, jdu-bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top