പലതും ഓര്‍മയില്‍ വന്നു; ‘സൂരരൈ പോട്ര്’ സംവിധായികയെയും സൂര്യയെയും അഭിനന്ദിച്ച് ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥ്

മികച്ച ആവിഷ്‌കാരമാണ് സൂരരൈ പോട്രെന്ന് ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥ്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ഗോപിനാഥിന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് സൂര്യയുടെ പുതിയ ചിത്രം ‘സൂരരൈ പോട്ര്’ നിര്‍മിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടയില്‍ കുടുംബത്തില്‍ നടന്ന പല കാര്യങ്ങളും ഓര്‍മയില്‍ വന്ന് ഒരുപാട് ചിരിക്കുകയും കരയുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.
Read Also : സൂര്യയുടെ ‘സൂരരൈ പോട്ര്’: ടീസറിൽ മൂന്ന് ലുക്കിൽ താരം
സിനിമയുടെ സംവിധായക സുധ കൊങ്ങരയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. പുരുഷന്റെ ജീവിതം ആധാരമാക്കിയുള്ള കഥയില്‍ ഭാര്യയ്ക്കും അത്ര തന്നെ പ്രാധാന്യം നല്‍കി തുല്യമായി ആണ് സുധ അവതരിപ്പിച്ചതെന്നും ഗോപിനാഥ്. സൂര്യ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഭ്രാന്തമായി പ്രയത്‌നിക്കുന്ന വ്യവസായിയെ നന്നായി അവതരിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു. അപര്‍ണ മുരളിയെ അഭിനന്ദിക്കാനും ഗോപിനാഥ് മറന്നില്ല. ശക്തയും എന്നാല്‍ മൃദുലയും നിര്‍ഭയയുമായ ആ കഥാപാത്രം ഗ്രാമീണ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റും സിഖീയ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ഡോ.എം മോഹന്‍ ബാബു, പരേശ് രാവല്‍, ഉര്‍വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാര്‍, കാളി വെങ്കിട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൊവിഡിനെയും ലോക്ക് ഡൗണിനെയും തുടര്‍ന്ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Story Highlights – suriya, surarai potru, sudha kongara, capt.GR gopinath, aparna balamurali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here