Advertisement

കൊച്ചി കോര്‍പറേഷനിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സൗമിനി ജെയിനിന്റെ പേരില്ല

November 13, 2020
1 minute Read

കൊച്ചി കോര്‍പറേഷനിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ മേയര്‍ സൗമിനി ജെയിനിന്റെ പേരില്ല. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ കെ.ആര്‍. പ്രേംകുമാര്‍ എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ട്.

63 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്ലീം ലീഗിന് ആറും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നാലു സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്. സീറ്റ് വിഭജനത്തില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നുണ്ട്. സീറ്റ് വീതംവെപ്പില്‍ പരസ്യ വിമര്‍ശനവുമായി യുത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മേയറായിരുന്ന സൗമിനി ജെയിന് ഇക്കുറി സീറ്റ് നല്‍കരുതെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം.

അതേസമയം, കൊച്ചി കോര്‍പറേഷനിലേക്ക് വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സൗമിനി ജെയിന്‍ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ തയാറാണ്. മേയറെന്ന നിലയില്‍ കൗണ്‍സില്‍ അംഗങ്ങളുടെ സഹകരണക്കുറവ് ദുഖമുണ്ടാക്കിയെന്നും കോര്‍പറേഷന്റെ പടിയിറങ്ങും മുമ്പ് സൗമിനി ജയിന്‍ തുറന്നു പറഞ്ഞിരുന്നു.

പാര്‍ട്ടി ധാരണ പ്രകാരം മേയര്‍ സ്ഥാനത്ത് നിന്ന് മാറണം എന്ന് ഭരണപക്ഷത്ത് നിന്ന് തന്നെ മുറവിളി ഉയര്‍ന്നിട്ടും തര്‍ക്കങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് സൗമിനി ജെയിന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്.

Story Highlights Congress candidates, Kochi Corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top