ഇന്നത്തെ പ്രധാന വാർത്തകൾ (13-11-2020)

കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. പകരം താത്കാലിക ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. ആരോഗ്യ പരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ നീക്കം; ബിജെപി ഉൾപോര് ഒത്തുതീർപ്പിലേക്ക്
സംസ്ഥാന ബിജെപിയിലെ പോരിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ പുതിയ ഫോർമുലയുമായി ബിജെപി. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജി
തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജി. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അതൃപ്തിയെ തുടർന്നാണ് രാജി. വലിയവിള അറപ്പുര ബ്രാഞ്ചിലെ പത്തോളം പേരാണ് രാജിവെച്ചത്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,878 പോസിറ്റീവ് കേസുകളും 547 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 87,28,795 ആയി. ആകെ മരണം 1,28,688 ൽ എത്തി.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. കാസർഗോഡ് ഹോസ്ദുർഗ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നു. കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കുമാർ ആണ് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചത്.
സാമ്പത്തിക മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ
രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം. രണ്ട് പാദത്തിലെയും ജി.ഡി.പി ഇടിഞ്ഞെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സാമ്പത്തികമാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാനുള്ള കേന്ദ്രസർക്കാർ ശ്രമം സാധാരണ ജനങ്ങൾക്ക് അടക്കം വലിയ തിരിച്ചടിയാകും. മാന്ദ്യകാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാകും ഇതുമൂലം വരിക.
Story Highlights – todays news headlines november 13
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here