Advertisement

ഗുണ്ടാതലവൻ വികാസ് ദുബെയുമായി ബന്ധം; കാൺപൂർ മുൻ പൊലീസ് മേധാവിക്ക് സസ്‌പെൻഷൻ

November 13, 2020
2 minutes Read

എട്ട് പൊലീസുകാരുടെ മരണത്തിന് കാരണക്കാരനായ ഗുണ്ടാതലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്ന കാൺപൂർ മുൻ പൊലീസ് മേധാവിക്ക് സസ്‌പെൻഷൻ. എസ്.എസ്.പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അനീഷ് കുമാർ അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തർപ്രദേശ് പൊലീസിൽ ഡിഐജി പദവി വഹിക്കുന്ന ദേവ് നിലവിൽ മുറാദാബാദിൽ പി.എ.സി മേധാവിയാണ്. അഡീഷണൽ ചീഫ് സെക്രട്ടഫി സഞ്ജയ് ഭൂസ്‌റെഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അനന്ദിനെതിരെ റിപ്പോർട്ട് നൽകിയത്. ഏകദേശം 3500 പേജുള്ള റിപ്പോർട്ടിൽ ഗുണ്ടാസംഘങ്ങളുമായി അവിഹിത കൂട്ടുകെട്ട് പുലർത്തുന്ന പൊലീസ് ഉന്നതരടക്കം 80 ഉദ്യോഗസ്ഥരെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.

ജൂലൈ രണ്ടിനാണ് കാൺപൂരിലെ ബിക്രു മേഖലയിൽ വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസുകാർ വെടിയേറ്റ് മരിച്ചത്. പിന്നീട് വികാസ് ദുബെ പൊലീസിന്റെ പിടിയിലായി. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് വെടിവച്ച് കൊന്നിരുന്നു.

Story Highlights Uttar Pradesh govt suspends IPS officer over Kanpur ambush

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top