എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയെന്ന് കാനം രാജേന്ദ്രന്‍

എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയെന്ന് കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്നത് വി എന്‍ വാസവന്റെ അഭിപ്രായമാണെന്നും അങ്ങനൊരു അഭിപ്രായം സിപിഐക്ക് ഇല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്നും കാനം കോട്ടയത്ത് പറഞ്ഞു.
സിപിഐ മത്സരിച്ച 27 സീറ്റുകളില്‍ 19 എണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് രണ്ടാം സ്ഥാനം നഷ്ടപ്പെടുന്നത്. കോട്ടയത്തിന്റെ മാത്രം കാര്യം എടുത്താല്‍ കോട്ടയത്തിന്റെ മുഖ്യകക്ഷി കേരളാ കോണ്‍ഗ്രസ് ആണെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞാല്‍ അതിനോട് യോജിക്കുന്നില്ല.
ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് പിന്നാലെയാണ് എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷി ആര് എന്ന തര്‍ക്കം ഉടലെടുക്കുന്നത്. കോട്ടയത്ത് സിപിഐഎം കഴിഞ്ഞാല്‍ ശക്തിയുള്ളത് കേരളാ കോണ്‍ഗ്രസിനാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് കാനം രാജേന്ദ്രന്‍ ഇന്ന് രംഗത്ത് എത്തിയത്.
Story Highlights – Kanam Rajendran says CPI is the second party in LDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here