പ്രപഞ്ചത്തിലെ ഏറ്റവും ഭീകരമായ ശബ്ദം പുറത്തു വിട്ട് നാസ

മനുഷ്യ രാശിക്ക് മനസിലാക്കാൻ കഴിയാത്ത അത്രത്തോളം രഹസ്യം ഒളിഞ്ഞിരിക്കുന്നന ഒന്നാണ് നാം അടങ്ങുന്ന പ്രപഞ്ചം. സാങ്കേതിക തികവിന്റെ കരുത്തിൽ പലപ്പോഴും നാം അതിന്റെ ഉള്ളടക്കങ്ങളിലേക്ക് ഇറങ്ങി ചെല്ലാറുമുണ്ട്. ഇപ്പോഴിതാ പ്രപഞ്ചത്തിലെ ഏറ്റവും ഭീകരമായ ശബ്ദം പുറത്തുവിട്ടിരിക്കുകയാണ് നാസ. ശബ്ദത്തിന്റെ സോണിഫിക്കേഷനിലൂടെ നെബുലയുടെ വീഡിയോയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയിലുള്ള ശബ്ദം കേട്ട പലരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്ക് ഉള്ളിൽ നിരവധി പേരാണ് വീഡിയോ കണ്ടത്.
ഭൂമിയിൽ നിന്നും 655 പ്രകാശവർഷം അകലെയുള്ള ഹെലിക്സ് നെബുലയാണ് വീഡിയോയിലുള്ളത്. നക്ഷത്രങ്ങൾക്ക് അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്ഫോടനത്തിലോ അല്ലെങ്കിൽ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകൾ.
ഇത്തരത്തിൽ ഭൂമിയ്ക്ക് ഏറ്റവും അടുത്തുള്ളതാണ് ‘ദൈവത്തിന്റെ കണ്ണ് ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്സ് നെബുല.
ബഹിരാകാശത്ത് ഉണ്ടാകുന്ന പല ശബ്ദങ്ങളും നമ്മൾക്ക് കേൾക്കാൻ കഴിയാറില്ല. അതുകൊണ്ട് തന്നെ ഇത്തരം ശബ്ദങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് സോണിഫിക്കേഷൻ. ബഹിരാകാശത്ത് നടക്കുന്ന ചലനങ്ങളുടെ ചിത്രങ്ങളെ സോണിഫിക്കേഷൻ ചെയ്യുന്നത് വഴി അവയുടെ ശബ്ദം നമുക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ നാസ വ്യക്തമാക്കുന്നു.
എന്നാൽ, വീഡിയോ കണ്ട പലരും ‘ആയിരക്കണക്കിന് ആത്മാക്കളുടെ അലർച്ച’യെന്നും ‘ സ്ത്രീയുടെ നിലവിളി ‘യെന്നുമൊക്കെയാണ് ഈ ശബ്ദത്തെ വിശേഷിപ്പിച്ചത്.
Story Highlights – NASA has released the most terrifying sound in the universe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here