സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ജെയ്‌സൽമേറിലെ ലോങ്കേവാലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചത്. ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ടാങ്കിൽ യാത്ര ചെയ്ത് സൈനികരെ അഭിവാദ്യം ചെയ്തു.
#WATCH | Rajasthan: PM Narendra Modi took a ride on a tank in Longewala, Jaisalmer, earlier today.
— ANI (@ANI) November 14, 2020
He was in Longewala to celebrate #Diwali with security forces. pic.twitter.com/n77KRdIZfQ
രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാജ്ഞലി അർപ്പിച്ചു. രാജ്യത്തിന്റെ ശക്തി സൈനികരാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദീപീവലിയോടനുബന്ധിച്ച് സൈനികർക്ക് മധുരം നൽകിയ പ്രധാനമന്ത്രി ലങ്കേവാലയിലെ മ്യൂസിയവും സന്ദർശിച്ചു.
Story Highlights – PM celebrates Diwali with soldiers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here