Advertisement

ധനമന്ത്രി ഉണ്ടയില്ലാ വെടിപൊട്ടിക്കുകയാണെന്ന് രമേശ് ചെന്നിത്തല; കിഫ്ബിയിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടൽ ഉണ്ടെന്ന് കെ.സുരേന്ദ്രൻ

November 15, 2020
1 minute Read

കിഫ്ബിക്കെതിരായ സി എ ജി റിപ്പോർട്ടിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി തോമസ് ഐസക് ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കിഫ്ബിയിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടൽ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തുറന്നടിച്ചു.

സർക്കാരിനെതിരെ നിരവധി വിവാദങ്ങൾ ഉയർത്തിയത്തിനു പിന്നാലെയാണ് സിഎജിയുടെ കരട് റിപ്പോർട്ട് കൂടി പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നത്. കിഫ്ബിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് സി.എ.ജി കണ്ടെത്തുമെന്ന ഭയമാണ് ധനമന്ത്രിക്കുള്ളത്. വിഷയത്തിൽ നിയമനടപടികളിലേയ്ക്ക് പോകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Read Also :സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിച്ചേക്കും

കിഫ്ബിയിൽ സ്വപ്നാ സുരേഷിനും ശിവശങ്കറിനും വ്യക്തമായ പങ്കുണ്ടെന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞത്. പല പദ്ധതികളും സ്വപ്നയുമായി ചർച്ച നടത്തിയിട്ടുണ്ട്. താത്വികമായ അവലോകനം നടത്തിയാൽ കിഫ്ബിയിലെ അഴിമതി അഴിമതിയല്ലാതാകില്ലെന്നും കിഫ്ബിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights Ramesh chennithala, K Surendran, Kifbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top