കൊച്ചിയിൽ വൻ കവർച്ച; മോഷണം പോയത് ഒന്നരകോടിയിലധികം സ്വർണം

കൊച്ചിയിൽ വൻ കവർച്ച. ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം.
ഏലൂർ എഫ്.എ.സി.ടി ജംഗ്ഷനിലുള്ള ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പിൻവശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ലോക്കർ മുറിച്ചത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Story Highlights – kochi eloor one crore robbery
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here