Advertisement

അന്‍പതു കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ജൂനിയര്‍ എന്‍ജിനിയര്‍ അറസ്റ്റില്‍

November 17, 2020
2 minutes Read

അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. സിബിഐയുടെ ഡല്‍ഹി യൂണിറ്റാണ് ഉത്തര്‍പ്രദേശിലെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജൂനിയര്‍ എന്‍ജിനിയറായ രാംഭവാനെ അറസ്റ്റ് ചെയ്തത്.

അഞ്ചിനും 16 നും ഇടയില്‍ പ്രായമുള്ള അന്‍പത് കുട്ടികളെ ഇയാളെ പീഡിപ്പിച്ചതായി സിബിഐ പറയുന്നു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ ഡാര്‍ക്ക് വെബ്ബ് വഴി ഓണ്‍ലൈനില്‍ വിറ്റു. പത്തുവര്‍ഷത്തിനിടയിലാണ് കുട്ടികളെ പീഡിപ്പിച്ചതെന്നും സിബി ഐ അറിയിച്ചു.

മൂന്ന് ജില്ലകളില്‍ നിന്നുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിരവധി പേര്‍ ഇയാളുമായി ബന്ധപ്പെട്ടതായി ഇമെയില്‍ വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ ഇന്ത്യന്‍ വംശജരും വിദേശ പൗരന്മാരും ഉള്‍പ്പെടുന്നു.

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടു ലക്ഷത്തോളം രൂപയും, സെക്‌സ് ടോയും, ലാപ്‌ടോപ്പും അടക്കം പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളുടെ മൊബൈല്‍ ഫോണും ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഇയാള്‍ തട്ടിയെടുത്തതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടികള്‍ പീഡന വിവരം മറ്റാരെയും അറിയിക്കാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) ജനുവരില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒരു ദിവസം 100 കുട്ടികള്‍ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നുണ്ട്. ഞെട്ടിക്കുന്ന കണക്കാണ് ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ധനവാണ് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗീക അതിക്രമങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

Story Highlights CBI arrests junior engineer for alleged sexual abuse of 50 children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top