യുഎഇയില്‍ ഇന്ന് 1255 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1255 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് പേര് കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആക്റ്റീവ് കേസുകള്‍ വീണ്ടും ഏഴായിരത്തിനു മുകളിലേക്ക് ഉയര്‍ന്നു.
1255 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 152809 ആയി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 538 ആയി. 715 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. 144647 പേര്‍ക്ക് ഇത് വരെ രോഗ മുക്തി നേടാനായതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 7624 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 105024 പരിശോധനകള്‍ കൂടി രാജ്യത്തു നടത്തി.
Story Highlights – COVID 1255 new cases in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here