ഐഫോൺ മുതൽ ആപ്പിൾ വാച്ചുകൾ വരെ,ആപ്പിൾ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു

ഐഫോൺ മുതൽ ആപ്പിൾ വാച്ചുകൾ വരെ, ആപ്പിൾ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു. ബ്രിട്ടനിലാണ് പൊലീസിനെ ഞെട്ടിച്ച് സിനിമ സ്റ്റയിൽ കൊള്ള നടന്നത്. ഐഫോൺ മുതൽ ആപ്പിൾ വാച്ചുകൾ വരെയുളള 6.6 മില്യൺ ഡോളർ(ഏകദേശം 48,98,17,020 രൂപ) വിലവരുന്ന ആപ്പിൾ ഉത്പന്നങ്ങൾ അടങ്ങുന്ന ട്രക്കാണ് ഈ മാസം പത്തിന് കൊള്ളയടിച്ചത്.
നോർത്താംപ്റ്റൺഷയറിലെ എംവൺ മോട്ടോർവേയിലായിരുന്നു സംഭവം. ആപ്പിൾ ഉൽപന്നങ്ങളുമായി വന്ന ട്രക്കിനെ ലക്ഷ്യം വച്ച മോഷ്ടാക്കൾ ഡ്രൈവറേയും സുരക്ഷാജീനക്കാരനേയും കെട്ടി ഹൈവേയിൽ തള്ളി ട്രക്കുമായി കടക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി പൊതു ജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൈവശമുളളവരോ പൊലീസുമായി ബന്ധപ്പെടാനും അസാഭാവിക തരത്തിൽ ആപ്പിൾ ഉത്പന്നങ്ങൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊലീസുമായി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്.
Story Highlights – From the iPhone to Apple watches, the truck that went with the Apple products was looted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here