എം.സി കമറുദ്ദീൻ എംഎൽഎക്ക് പരിയാരം മെഡിക്കൽ കോളജിൽ ചികത്സ നൽകാൻ കോടതി നിർദേശം

എം.സി കമറുദ്ദീൻ എംഎൽഎക്ക് പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികത്സ നൽകാൻ കോടതി നിർദേശിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ഒരു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജറാക്കിയ ഘട്ടത്തിലാണ് വിദഗ്ദ ചികിത്സ വേണമെന്ന കമറുദ്ദീന്റെ ആവശ്യം ഹൊസ്ദുർഗ് കോടതി അംഗീകരിച്ചത്.
കസ്റ്റഡി പൂർത്തിയായ ശേഷം നടത്തിയ വൈദ്യ പരിശോധനയിലും എംഎൽഎയുടെ ഇസിജിയിൽ വേരിയേഷൻ ഉണ്ടായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം കമറുദ്ദീനെ കാസർഗോഡ് ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടതോടെയാണ് കോടതി ഉത്തരവനുസരിച്ച് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.
Story Highlights – MC Kamaruddin MLA to be treated at Pariyaram Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here