വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് പ്രത്യുപകാരമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് പ്രത്യുപകാരമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. അറസ്റ്റ് കാണിക്കുന്നത് ഒരാള്‍ക്ക് സഹായം ലഭിക്കുന്നതിന് മുന്‍പുള്ള പ്രത്യുപകാരമാണെന്ന് എംഎല്‍എ പറഞ്ഞു. കേരളത്തിന്റെ അടുത്ത ഡിജിപി ആരെന്ന് നിങ്ങള്‍ കാത്തിരുന്നു കണ്ടോളൂവെന്ന് മുസ്ലിം ലീഗ് എംഎല്‍എയായ എന്‍ എ നെല്ലിക്കുന്ന് വ്യക്തമാക്കി. വി കെ ഇബ്രാഹിം കുഞ്ഞിനെ എന്തിന് അറസ്റ്റ് ചെയ്തു എന്നതിന് അപ്പോള്‍ ഉത്തരമാകും. ട്വന്റിഫോര്‍ എന്‍കൗണ്ടറിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.
Read Also : വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി എത്തി
അതേസമയം സംസ്ഥാന സര്‍ക്കാരിന്റേത് നാണംകെട്ട നടപടിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല കേസുകളിലും പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ അറസ്റ്റ് നാടകം നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
അറസ്റ്റ് നീക്കത്തെക്കുറിച്ച് നേരത്തേ വിവരമുണ്ടായിരുന്നു. സിപിഐഎം നേതാക്കള്‍ യോഗം ചേര്‍ന്ന് കൂടിയാലോചിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തേ പറഞ്ഞതുപോലെ ലിസ്റ്റിട്ടാണ് അറസ്റ്റ് നടപടി. അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Story Highlights – n a nellikkunnu mla, ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here