ലഹരിക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻ.സി.ബി

ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്നും ചോദ്യം ചെയ്യും.ഈ മാസം 20 വരെയാണ് ബിനീഷിനെ കോടതി എൻ.സി.ബിയുടെ കസ്റ്റഡിയിൽ വിട്ടത്. ബിനീഷ് മയക്കുമരുന്ന് വിപണനം നടത്തിയിട്ടുണ്ടോയെന്നാണ് എൻ.സി.ബി പ്രധാനമായും അന്വേഷിക്കുന്നത്. കേസിൽ പ്രതിയായ മുഹമ്മദ് അനൂപിനെയും ബിനീഷിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
അതേസമയം,കള്ളപ്പണക്കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും. ബിനീഷിന്റെ ബിനാമികളാണെന്ന് സംശയിക്കുന്ന ചിലരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുമുണ്ട്.
Story Highlights – Narcotics control bureau, Bineesh kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here